Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mineral Mining

രാജസ്ഥാനിലെ അപൂർവ ധാതു ഖനനം; ഇന്ത്യയുമായി കൈകോർക്കാൻ ജപ്പാൻ

ന്യൂ​​ഡ​​ൽ​​ഹി/​​ടോ​​ക്കി​​യോ: ചൈ​​ന​​യു​​ടെ വ്യാ​​പാ​​ര നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളി​​ൽ വ​​ല​​യു​​ന്ന ജ​​പ്പാ​​ൻ, ത​​ങ്ങ​​ളു​​ടെ വ്യ​​വ​​സാ​​യ മേ​​ഖ​​ല​​യ്ക്ക് അ​​ത്യ​​ന്താ​​പേ​​ക്ഷി​​ത​​മാ​​യ അ​​പൂ​​ർ​​വ ധാ​​തു​​ക്ക​​ൾ​​ക്കാ​​യി (Rare Earth Elements) ഇ​​ന്ത്യ​​യു​​മാ​​യി കൈ​​കോ​​ർ​​ക്കു​​ന്നു.

രാ​​ജ​​സ്ഥാ​​നി​​ൽ അ​​ടു​​ത്തി​​ടെ ക​​ണ്ടെ​​ത്തി​​യ വ​​ൻ​​തോ​​തി​​ലു​​ള്ള ധാ​​തു നി​​ക്ഷേ​​പം സം​​യു​​ക്ത​​മാ​​യി ഖ​​ന​​നം ചെ​​യ്യു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ചാ​​ണ് ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളും ച​​ർ​​ച്ച​​ക​​ൾ ന​​ട​​ത്തു​​ന്ന​​ത്. ഇ​​ല​​ക്‌​​ട്രി​​ക് വാ​​ഹ​​ന​​ങ്ങ​​ൾ, കാ​​റ്റാ​​ടി യ​​ന്ത്ര​​ങ്ങ​​ൾ, യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ൾ എ​​ന്നി​​വ​​യു​​ടെ നി​​ർ​​മാ​​ണ​​ത്തി​​നാ​​വ​​ശ്യ​​മാ​​യ കാ​​ന്തി​​ക​​ശ​​ക്തി​​യു​​ള്ള ധാ​​തു​​ക്ക​​ളു​​ടെ കാ​​ര്യ​​ത്തി​​ൽ ചൈ​​ന​​യെ അ​​മി​​ത​​മാ​​യി ആ​​ശ്ര​​യി​​ക്കു​​ന്ന​​ത് ഒ​​ഴി​​വാ​​ക്കു​​ക​​യാ​​ണ് ജ​​പ്പാ​​ന്‍റെ പ്ര​​ധാ​​ന ല​​ക്ഷ്യം.

രാ​​ജ​​സ്ഥാ​​നി​​ലും ഗു​​ജ​​റാ​​ത്തി​​ലു​​മാ​​യി ഏ​​ക​​ദേ​​ശം 12.9 ല​​ക്ഷം മെ​​ട്രി​​ക് ട​​ൺ അ​​പൂ​​ർ​​വ ധാ​​തു​​ശേ​​ഖ​​രം ക​​ണ്ടെ​​ത്തി​​യ​​താ​​യി കേ​​ന്ദ്ര​​മ​​ന്ത്രി ജി. ​​കി​​ഷ​​ൻ റെ​​ഡ്ഡി ക​​ഴി​​ഞ്ഞ മാ​​സം വെ​​ളി​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. ഈ ​​നി​​ക്ഷേ​​പ​​ങ്ങ​​ൾ വേ​​ർ​​തി​​രി​​ച്ചെ​​ടു​​ക്കു​​ന്ന​​തി​​നാ​​വ​​ശ്യ​​മാ​​യ അ​​ത്യാ​​ധു​​നി​​ക സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യും സാ​​മ്പ​​ത്തി​​ക സ​​ഹാ​​യ​​വും ജ​​പ്പാ​​ൻ വാ​​ഗ്ദാ​​നം ചെ​​യ്തി​​ട്ടു​​ണ്ട്. നി​​ല​​വി​​ൽ ഇ​​ന്ത്യ​​യു​​ടെ പ​​ക്ക​​ലി​​ല്ലാ​​ത്ത സ​​ങ്കീ​​ർ​​ണ​​മാ​​യ ഖ​​ന​​ന സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​ക​​ൾ കൈ​​മാ​​റു​​ന്ന​​തി​​നു പ​​ക​​ര​​മാ​​യി, ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന ധാ​​തു​​ക്ക​​ളു​​ടെ ഒ​​രു നി​​ശ്ചി​​ത വി​​ഹി​​തം ത​​ങ്ങ​​ൾ​​ക്ക് ഉ​​റ​​പ്പാ​​ക്ക​​ണ​​മെ​​ന്നാ​​ണ് ജ​​പ്പാ​​ന്‍റെ ആ​​വ​​ശ്യം. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ജ​​പ്പാ​​നി​​ൽ​​നി​​ന്നു​​ള്ള വി​​ദ​​ഗ്ധ സം​​ഘം ഉ​​ട​​ൻ രാ​​ജ​​സ്ഥാ​​ൻ സ​​ന്ദ​​ർ​​ശി​​ക്കു​​മെ​​ന്നാ​​ണ് സൂ​​ച​​ന.

ജ​​പ്പാ​​നും ചൈ​​ന​​യും ത​​മ്മി​​ലു​​ള്ള ന​​യ​​ത​​ന്ത്ര ബ​​ന്ധം വ​​ഷ​​ളാ​​യ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് ഈ ​​നീ​​ക്കം വേ​​ഗ​​ത്തി​​ലാ​​കു​​ന്ന​​ത്. ജ​​പ്പാ​​ൻ സൈ​​ന്യ​​ത്തി​​ന് സാ​​മ​​ഗ്രി​​ക​​ൾ വി​​ത​​ര​​ണം ചെ​​യ്യു​​ന്ന 20 ക​​മ്പ​​നി​​ക​​ൾ​​ക്ക് ക​​ഴി​​ഞ്ഞ ആ​​ഴ്ച ചൈ​​ന ക​​യ​​റ്റു​​മ​​തി വി​​ല​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. ഇ​​തോ​​ടെ പ്ര​​ധാ​​ന​​പ്പെ​​ട്ട ഏ​​ഴ് അ​​പൂ​​ർ​​വ ധാ​​തു​​ക്ക​​ൾ ജ​​പ്പാ​​ന് ല​​ഭി​​ക്കാ​​ത്ത സാ​​ഹ​​ച​​ര്യ​​മു​​ണ്ടാ​​യി. ഈ ​​പ്ര​​തി​​സ​​ന്ധി മ​​റി​​ക​​ട​​ക്കാ​​ൻ ഇ​​ന്ത്യ​​യെ വി​​ശ്വ​​സ്ത പ​​ങ്കാ​​ളി​​യാ​​യി ജ​​പ്പാ​​ൻ കാ​​ണു​​ന്നു.

അ​​പൂ​​ർ​​വ ധാ​​തു​​ക്ക​​ൾ​​ക്കു പു​​റ​​മെ, ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ലെ ലി​​ഥി​​യം, കോ​​ബാ​​ൾ​​ട്ട് ശേ​​ഖ​​ര​​ങ്ങ​​ൾ​​ക്കാ​​യി ഇ​​ന്ത്യ​​ൻ ക​​മ്പ​​നി​​ക​​ളു​​മാ​​യി ചേ​​ർ​​ന്ന് പ്ര​​വ​​ർ​​ത്തി​​ക്കാ​​നും ജ​​പ്പാ​​ന് പ​​ദ്ധ​​തി​​യു​​ണ്ട്.

Latest News

Corehub Up